teami2i news
Teami2i News
HIGHLIGHTS

ASTROLOGY

രാമായണം വായിക്കുമ്പോള്‍

രാമായണം വായിക്കുമ്പോള്‍

കര്‍ക്കടകം രാമായണ മാസം കൂടിയാണല്ലോ. രാമായണജപത്തിന്റെ പുണ്യം നിറയുന്ന നാളുകള്‍. പക്ഷേ, രാമായണ ഗ്രന്ഥം വായിക്കുന്നതിന് ചില വിധകളുണ്ട്. രാവിലെ കുളിച്ച് പൂജാമുറിയിലോ, ശുദ്ധമാക്കിയ നിലത്തോ കൊളുത്തിവച്ച നിലവിളക്കിനു മുന്നില്‍ ഇരുന്നാണ് രാമായണം വായിക്കേണ്ടത്. നിലവിളക്കില്‍ എണ്ണയ്യോ നെയ്യോ പകരാം.

ശുദ്ധിയുള്ള നിലത്ത്, വെറും തറയിലിരുന്ന് രാമായണ ഗ്രന്ഥം വായിക്കരുത്. പലകയിലോ, പട്ടു വിരിച്ചോ, പായയിലോ ഇരിക്കാം. ശുഭ്രവസ്ത്രമാണ് ധരിക്കേണ്ടത്. ഗുരുക്കന്മാരെയും ഇഷ്ടദേവതമാരെയും സങ്കല്പിച്ചു ധ്യാനിച്ച്, ഏകാഗ്രതയോടെ വേണം പാരായണം. അധികം ഉച്ചത്തിലോ, തീരെ ശബ്ദം കുറച്ചോ വായിക്കരുത്. അക്ഷരത്തെറ്റുകളോ ഉച്ചാരണ വൈകല്യങ്ങളോ പാടില്ല.

അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ്, രാമായണ ഗ്രന്ഥം നിലത്തുവച്ച് പാരായണം ചെയ്യരുത് എന്നത്. അതിന് ഗ്രന്ഥപീഠം ഉപയോഗിക്കണം. വായനയ്ക്കിടയ്ക്ക് തല ചൊറിയുകയോ, മറ്റു കാര്യങ്ങളില്‍ വ്യാപരിക്കുകയോ, നഖം കടിക്കുകയോ ചുമയ്ക്കുകയോ ചെയ്യരുത്.

പല ദിവസങ്ങളിലായി ഗ്രന്ഥ പാരായണം ചെയ്യുന്നവര്‍ ഓരോ ഭാഗം പൂര്‍ത്തിയാക്കിയതിനു ശേഷമേ ഓരോ ദിവസവും വായന നിര്‍ത്താന്‍ പാടുള്ളൂ. അശുദ്ധിയുള്ളവര്‍ ഗ്രന്ഥപാരായണം നടത്തരുത്. പാരായണത്തിനു മുമ്പും, അതിനു ശേഷവും രാമനാമം ജപിക്കുകയും വേണം.

കര്‍ക്കടക മാസത്തില്‍ ഗൃഹത്തില്‍ എല്ലാവര്‍ക്കും രാമായണ ഗ്രന്ഥം പാരായണം ചെയ്യാവുന്നതാണ്. മുതിര്‍ന്നവരെന്നോ സ്ത്രീകളെന്നോ കുട്ടികളെന്നോ ഉള്ള വ്യത്യാസം ഇക്കാര്യത്തില്‍ ഇല്ല. നല്ല ഭാഷാശുദ്ധിയും ഉച്ചാരണസ്ഫുടതയും ഉണ്ടാകണമെന്നു മാത്രം. ഒരാള്‍ തന്നെ വായിച്ച് പാരായണം പൂര്‍ത്തിയാക്കുകയോ പലര്‍ മാറിമാറി തുടര്‍ച്ചയായി വായിച്ച് പൂര്‍ത്തിയാക്കുകയോ ചെയ്യാം.

പാരായണ ഫലങ്ങള്‍

ബാലകാണ്ഡ പാരായണത്താല്‍ ആപത്തുകളും രോഗങ്ങളും അകന്നുപോകും. സന്താനസൗഭാഗ്യം നല്‍കുന്നതാണ് അയോദ്ധ്യാകാണ്ഡം. വിവാഹലബ്ധിക്കും അയോദ്ധ്യാകാണ്ഡ പാരായണം സഹായിക്കും. അഗ്‌നിഭയവും, ജലഭയവും അകലുന്നതിനു പുറമേ സര്‍വൈശ്വര്യ സിദ്ധികള്‍ നല്‍കുന്നതാണ് ആരണ്യകാണ്ഡ പാരായണം. നഷ്ടപ്പെട്ട വസ്തു തിരികെ ലഭിക്കുക, സഹോദര സ്നേഹം തുടങ്ങിയവയാണ് കിഷ്‌കിന്ധാകാണ്ഡ പാരായണം നല്‍കുന്ന ശുഭഫലങ്ങള്‍.

സുന്ദരകാണ്ഡ പാരായണ ഫലമായി പിതൃപ്രീതിയും വിരഹദു:ഖശാന്തിയും ലഭിക്കും. ശത്രുനാശവും കാര്യവിജയവും അപവാദമുക്തിയുമാണ് യുദ്ധകാണ്ഡം പാരായണം ചെയ്യുന്നതുകൊണ്ട് കൈവരുന്ന ഫലങ്ങള്‍. ഉത്തരകാണ്ഡ പാരായണം യാത്രാവിജയവും മനസ്സുഖവും പ്രദാനം ചെയ്യും.

Subscribe