teami2i news
Teami2i News
HIGHLIGHTS

HEALTH

ശ്രദ്ധിച്ചില്ലെങ്കില്‍ ഹെര്‍ണിയ സങ്കീര്‍ണമാകാം

ശ്രദ്ധിച്ചില്ലെങ്കില്‍ ഹെര്‍ണിയ സങ്കീര്‍ണമാകാം

ശ്രദ്ധിച്ചില്ലെങ്കില്‍ ഹെര്‍ണിയ സങ്കീര്‍ണമാകാം: ഡോ. ബൈജു സേനാധിപന്‍

കൊച്ചി: ഹെര്‍ണിയ മാരകമാകുന്നതിന് പ്രധാന കാരണം യഥാസമയം ശ്രദ്ധിക്കാതിരിക്കുന്നതും, വിദഗ്ദ്ധ ചികിത്സ സ്വീകരിക്കാന്‍ വൈകുന്നതുമാണെന്ന് രാജ്യാന്തര പ്രശസ്തി നേടിയ പ്രമുഖ ലാപ്പോറസ്‌കോപ്പിക് സര്‍ജന്‍ ഡോ. ബൈജു സേനാധിപന്‍ പറഞ്ഞു.

ലാപ്പറോസ്‌കോപ്പിക് സര്‍ജറിയിലെ പ്രമുഖ ത്രിതീയതല ചികിത്സാ കേന്ദ്രമായ കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലിന്റെ അഭിമുഖ്യത്തില്‍ വിവിധ ആശുപത്രികളിലെ സര്‍ജന്മാര്‍ക്കും മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച ഹെര്‍ണിയ അപ്‌ഡേറ്റസ് 2017 ല്‍ സംസാരിക്കുകയായിരുന്നു ഗ്യാസ്േ്രടാ ഇന്റസ്‌റ്റൈനല്‍  ഡിസീസസ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം ഡയറക്ടര്‍ കൂടിയായ ഡോ. ബൈജു സേനാധിപന്‍. 

വേദനയില്ലാത്തതിനാല്‍ മിക്കവരും പ്രാരംഭഘട്ടത്തില്‍ ഹെര്‍ണിയയെ അവഗണിക്കുകയും, രോഗം സങ്കീര്‍ണമാകുമ്പോള്‍ മാത്രം ഡോക്ടറെ സമീപിക്കുകയുമാണ് ചെയ്യുക. ശസ്ത്രക്രിയയിലെ കൃത്യതയില്ലായ്മ കാരണം ഹെര്‍ണിയ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് സര്‍ജന്റെ വൈദഗ്ദ്ധ്യം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. അതിസങ്കീര്‍ണ സ്വഭാവമുള്ള ഹെര്‍ണിയകള്‍ നീക്കം ചെയ്യുന്നതിനുള്ള കംപോണന്റ് സെപ്പറേഷന്‍ ഉള്‍പ്പെടെ അതിനൂതന സാങ്കേതികവിദ്യകളെ കുറിച്ച് ഡോ. ബൈജു സേനാധിപന്‍ വിശദീകരിച്ചു.

സണ്‍റൈസ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ പര്‍വീണ്‍ ഹാഫിസ്, ഹെര്‍ണിയ അപ്‌ഡേറ്റ്‌സിന്റെ  ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കെ.ആര്‍. പ്രതാപ് കുമാര്‍ ഉള്‍പ്പെടെ പ്രമുഖ ഡോക്ടര്‍മാര്‍ പ്രസംഗിച്ചു. കേരളത്തിലും മിഡില്‍ ഈസ്റ്റിലും നിന്നുള്ള നിരവധി ശസ്ത്രക്രിയാ വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ഹെര്‍ണിയ അപ്‌ഡേറ്റസ് ഇന്ന് (ആഗസ്റ്റ് 2) സമാപിക്കും.

 

Subscribe