teami2i news
Teami2i News
HIGHLIGHTS

HEALTH

സ്വാതന്ത്ര്യ ദിനത്തില്‍ സൗജന്യ ഉദരരോഗ, ലാപ്പറോസ്‌കോപ്പിക് സര്‍ജറി ക്യാമ്പ്

സ്വാതന്ത്ര്യ ദിനത്തില്‍ സൗജന്യ ഉദരരോഗ,  ലാപ്പറോസ്‌കോപ്പിക് സര്‍ജറി ക്യാമ്പ്

കോട്ടയം :സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രമുഖ ലാപ്പറോസ്‌കോപ്പിക് സര്‍ജറി കേന്ദ്രമായ കാക്കനാട് സണ്‍റൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡൈജസ്റ്റീവ് ഡിസീസസിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഉദരരോഗ നിര്‍ണയ ക്യാമ്പും ലാപ്പറോസ്‌കോപ്പിക് ശസ്ത്രക്രിയാ ക്യാമ്പും  കോട്ടയം, ഇടുക്കി ജില്ലകളിലെ നിവാസികള്‍ക്കായി സംഘടിപ്പിക്കുന്നു. 15ന്  രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ നടക്കുന്ന ക്യാമ്പില്‍ പിത്താശയ കല്ലുകള്‍ ഉള്‍പ്പെടെ വിവിധയിനം സ്‌റ്റോണുകള്‍, ഹെര്‍ണിയകള്‍, അള്‍സറുകള്‍, ഉദര- മലാശയ കാന്‍സറുകള്‍, ലിവര്‍ സിറോസിസ്, ഫാറ്റി ലിവര്‍ ഉള്‍പ്പെടെ വിവിധ കരള്‍രോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം. പ്രമുഖ ലാപ്പറോസ്‌കോപ്പിക് ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ഡോ. ബൈജു സേനാധിപന്‍ ക്യാമ്പിന് നേതൃത്വം നല്‍കും.
മലാശയ കാന്‍സറിന് കൊളോസ്റ്റമി ഒഴിവാക്കിയുള്ള ലാപ്പറോസ്‌കോപ്പിക് ശസ്ത്രക്രിയാ സൗകര്യം ലഭ്യമായ ക്യാമ്പില്‍ അമിതവണ്ണത്തിനുള്ള ബേരിയാട്രിക് സര്‍ജറി, പ്രമേഹത്തിനുള്ള മെറ്റബോളിക് സര്‍ജറി എന്നിവയ്ക്കും  അവസരം ലഭിക്കും.
വിദഗ്ദ്ധ ഡോക്ടര്‍മാരില്‍ നിന്ന് തുടര്‍ചികിത്സാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുള്ള ക്യാമ്പില്‍ വിവിധ രോഗപരിശോധനകള്‍ കുറഞ്ഞ നിരക്കില്‍ നിര്‍വഹിക്കാനും സൗജന്യ മെഡിക്കല്‍ സെമിനാറില്‍ പങ്കെടുക്കാനും അവസരമുണ്ടാകും. കൂടാതെ ഉദരാശയ കാന്‍സര്‍ ഉള്‍പ്പെടെ വിവിധ അര്‍ബുദങ്ങള്‍ക്ക് ശസ്ത്രക്രിയ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ക്കും, ശസ്ത്രക്രിയ നിര്‍വഹിക്കാന്‍ നാട്ടിലെത്തിയ പ്രവാസികള്‍ക്കും കുറഞ്ഞ നിരക്കില്‍ ആനുകൂല്യങ്ങളോടെയുള്ള പ്രത്യേക പാക്കേജും ക്യാമ്പില്‍ ലഭ്യമായിരിക്കും. ഡോക്‌ടേഴ്‌സ് കണ്‍സള്‍ട്ടേഷന്‍ സൗജന്യമായ ക്യാമ്പിലേക്ക് രജിസേട്രേഷനും സൗജന്യമാണ്. രജിസ്‌ട്രേഷന് 97443 43000 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Subscribe