teami2i news
Teami2i News
HIGHLIGHTS

HEALTH

ഹൃദയകാരുണ്യം പദ്ധതിക്ക് തുടക്കമായി

ഹൃദയകാരുണ്യം പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: ശ്രീകാര്യം മാര്‍ ബസേലിയോസ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതിയായ ഹൃദയകാരുണ്യത്തിന് തുടക്കമായി. കുടുംബത്തിന് ആശ്രയവും ഹൃദ്രോഗികളുമായ ഗൃഹനാഥന്മാര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റിക്കും, അര്‍ബുദം ഉള്‍പ്പെടെയുള്ള ഉദരോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയകള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതാണ് ഹൃദയകാരുണ്യം പദ്ധതി.
പദ്ധതിയുടെ ലോഗോ പ്രകാശനം വികാരി ഫാ. ജോസഫ് ചാക്കോ പ്രമുഖ ലാപ്പറോസ്‌കോപ്പിക് സര്‍ജന്‍ ഡോ. ബൈജു സേനാധിപനു നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ചാരിറ്റി സെക്രട്ടറി ഡി. ഫിലിപ്പ്, ട്രസ്റ്റി സുനില്‍ മാത്യു, സെക്രട്ടറി ഷാജി വര്‍ഗീസ് ചാക്കോ, ചാരിറ്റി കമ്മിറ്റി അംഗങ്ങളായ രാജന്‍ ഫിലിപ്പ്, രാജി മാത്യു എന്നിവര്‍ പങ്കെടുത്തു.
ആന്‍ജിയോപ്ലാസ്റ്റിക്കും ഉദരരോഗ ശസ്ത്രക്രിയകള്‍ക്കും സന്നദ്ധ സംഘടനകളില്‍ നിന്നോ മറ്റു വിധത്തിലോ സഹായം ലഭിച്ചട്ടില്ലാത്ത നര്‍ധനരോഗികള്‍ക്ക് ഹൃദയകാരുണ്യം പദ്ധതിപ്രകാരമുള്ള സാമ്പത്തിക സഹായത്തിനായി ചാരിറ്റി സെക്രട്ടറി ഡി.ഫിലിപ്പുമായി 97461 14444 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക.

Subscribe